Wednesday 13 July 2011

ആധുനികോത്തര സാഹിത്യസങ്കല്‍പ്പങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര

                                                             
                                                                                      
                                                                                                                                                
             ആധുനികോത്തര സാഹിത്യസങ്കല്‍പ്പങ്ങളിലൂടെ
                                    ഒരു തീര്‍ത്ഥയാത്ര
                 
                                   ഡോ.എന്‍ . എം സണ്ണി                                        
                                                   
                 ശ്രദ്ധേയനായ മറാഠി എഴുത്തുകാരന്‍ ഡോ.ശണ്‍കുമാര്‍ ലിംബാള ഇന്ത്യയിലെ ദളിത് എഴുത്തുകാരില്‍ ആശയ വൈപുല്യം കൊണ്ടും സാമൂഹ്യമായ ഇടപെട ലുകള്‍ കൊണ്ടും ദളിത് മുന്നേറ്റത്തിന്റെ മുന്‍നിര പോരാളികളിലൊരാളാണ്. വാക്കുകള്‍ ആയുധവും, തൂലിക മതവും, കടലാസ് ജീവിതവുമാക്കിയ സര്‍ഗ്ഗധ നനായ കര്‍മ്മയോഗി എന്ന നിലയ്ക്കാണ് വര്‍ത്തമാനകാല ഭാരതീയ സാഹിത്യം  ലിംബാളയെ വിലയിരുത്തുന്നത്. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്നെ സ്വാധീനിച്ച പുരോഗമനവാദികളായ ദളിതേതര എഴുത്തു കാരോടുള്ള കടപ്പാട്  അദ്ദേഹം മറച്ചുവെക്കുന്നില്ല. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടു ത്തുക എന്ന വിശാല മാനവിക വീക്ഷണത്തില്‍ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹം സാഹിത്യ സാംസ്‌കാരിക മേഖലകളിലെ തന്റെ ഇടപെടലുകള്‍ നടത്തുന്നത്.  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും  അടിച്ചമര്‍ത്ത പ്പെട്ടവരുടെയും ഉന്നമനമാണ് ദളിത് സാഹിത്യം മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യം. വാക്കുകളി ല്ലത്ത വരുടെ വാക്കായും, നിരാശ്രയരുടെ ആശ്രയമായും, ശക്തിഹീനരുടെ ശക്തി യായും, അശരണരുടെ അത്താണിയുമായാണ് ആഗോളവല്‍ക്കരണാനന്തര സമൂ ഹം ദളിത് സാഹിത്യത്തെ നിര്‍വചിക്കുന്നത്. സ്വാതന്ത്ര്യത്തിനും, തുല്യതയ്ക്കും, മാനവികമൂല്യങ്ങളുടെ വ്യാപനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആയുധ ങ്ങളായാണ് ദളിത് എഴുത്തുകാര്‍  തങ്ങളുടെ രചനകളെ  മുന്നോട്ടു വെക്കുന്നത്.  മനുഷ്യാവകാശ പ്രഖ്യാപനങ്ങളായാണ്് അവര്‍ ഓരോ കൃതികളും അവതരിപ്പി ക്കുന്നത്. ജാതി-മത രഹിത സമൂഹ നിര്‍മ്മിതിക്കു വേണ്ടിയുള്ള പോരാട്ടമായാണ് കീഴാള സമൂഹം എഴുത്തിനെ നോക്കികാണുന്നത്. 
                 അക്കര്‍മാശിയാണ് അദ്ദേഹത്തെ  മുന്‍നിര എഴുത്തുകാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നത്. നൂറ്റാണ്ടുകളായി കീഴാള സമൂഹം അനുഭവിച്ചു വന്ന ഹീനവും  നിന്ദ്യവുമായ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരകളാക്കപ്പെട്ട ജനതയുടെ നൊമ്പരങ്ങളാണ് അക്കര്‍മാശിയിലൂടെ അക്ഷരലോകം നോക്കിക്കണ്ടത്. മറാഠി യില്‍ ഗൗരവമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അക്കര്‍മാശി നിമിത്തമായി. ജാരസന്തതി, തന്തയില്ലാത്തവന്‍ എന്നിങ്ങനെയുള്ള വിവക്ഷകള്‍ ആ പദത്തിനു ണ്ടായിരിക്കെ ഒരു സാഹിത്യ കൃതിക്ക് ഒരു അശ്ലീല പദം പേരാവുന്നതെങ്ങിനെ, എന്നതായിരുന്നു ആദ്യ വിമര്‍ശനം. സഭ്യേതരമായ ഭാഷ, നിലവിലുള്ള സാഹി ത്യമാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു, ദളിത ജീവിതങ്ങള്‍ പച്ചയായി ആവിഷ് കരിക്കുന്നു,  തുടങ്ങിയ നിരവധി ആക്ഷേപങ്ങള്‍  മറി കടന്നാണ് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ഭാഷകളി ലെഴുതപ്പെട്ട ആത്മകഥകളില്‍ മുന്‍നിരയില്‍ അക്കര്‍മാശി സ്ഥാനം പിടിച്ചത്.
                നരവാനരന്‍, ഹിന്ദു, ബഹുജനം എന്നീ നോവലുകള്‍ ഒരു തുടര്‍ച്ചയായാണ് പുറത്തു വന്നത്. ഇന്ത്യയില്‍ ദളിത് ജീവിതമനുഭവിക്കുന്ന നൃശംസതകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായാണ് ഈ നോവലുകള്‍ വായനാ സമൂഹ ത്തെ അഭിമുഖീകരിക്കുന്നത്.  സാഹിത്യ സിദ്ധാന്തം , കവിത, ചെറുകഥ, നോ വല്‍, ലേഖനങ്ങള്‍ എന്നീ ശാഖകളിലായി  നാല്പതോളം കൃതികള്‍ ലിംബാളെ യുടേതായുണ്ട്.
                                                 
     'ബഹുജനം' ഏറെ ശ്രദ്ധേയമായ ഒരു നോവലാണ്.  മതവും ജാതിയും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വാധീനം ചെലു ത്തുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായാണ് ഈ നോവല്‍ വായിക്കപ്പെടുന്നത്. ജാതി-മതാധിഷ്ഠിത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്ക, കീഴാള ജനവിഭാഗങ്ങളില്‍പ്പെട്ട പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടു ത്തലിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥ പറയുന്നതാണ് ഈ നോവല്‍. ഒരു ചേരിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവല്‍  പഴയ നോവല്‍ സങ്കല്‍ പ്പങ്ങളെയും നായക സങ്കല്‍പ്പങ്ങളെയും പൂര്‍ണ്ണമായും നിരാകരിക്കുകയും, യുക്തിഭദ്രതയോടുകൂടി പുതിയ സമീപനങ്ങളെ ഇഴചേര്‍ക്കുകയും ചെയ്യുന്നു ണ്ട്. ധീരോദാത്തനും, ധീരലളിതനും, ഉന്നതകുലജാ തനുമായിരിക്കണം നായക നെന്ന സവര്‍ണ്ണ കാഴ്ചപ്പാടിനെ പൊളിച്ചെഴുതി മണ്ണിന്റെ മണവും നിറവുമുള്ള നാടിന്റെ മക്കളെ നോവലിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ മാറുന്ന സാമൂഹ്യ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞു എന്നത്  ഈ നോവലിന്റെ പ്രത്യേകതകളി ലൊന്നായി നിരീക്ഷിക്കപ്പെടുന്നു. നൂറ്റാണ്ടു കളായി പരിഹാസത്തിന്റെയും നിന്ദയുടെയും ഭാരം പേറി ജീവിക്കേണ്ടി വന്ന ഒരു ജനതയെ നോവലിന്റെ നായകസ്ഥാനത്ത് നിര്‍ത്തി അവരുടെ നിഷ്‌കളങ്ക വും,  കലര്‍പ്പില്ലാത്തതുമായ ജീവിതം ലളിതമനോഹരമായ ഭാഷാ ശൈലിയില്‍ ആകര്‍ഷകമായ ക്രാഫ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നത്  ഇതിന്റെ മേന്മയാ യി കണക്കാക്കാവുന്നതാണ്.  ആധുനികോത്തരമായ സാഹിത്യസങ്കല്‍പ്പങ്ങളിലൂ ടെയുള്ള ഒരു തീര്‍ത്ഥയാത്രയായാണ് ഈ നോവല്‍ അനുഭവപ്പെടുക.
                 ബഹുജനം എന്നതുകൊണ്ട് നോവലിസ്റ്റ് വിവക്ഷിക്കുന്നത് സവര്‍ണ്ണേതരമായ ഐക്യപ്പെടലിനെയാണ്, ദളിത, ന്യൂനപക്ഷ, പെണ്‍ കൂട്ടായ്മയെയാണ് ബഹു ജനം എന്ന സംജ്ഞയിലൂടെ സംഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വര്‍ത്തമാ നകാല ഭാരതീയ ജീവിതത്തില്‍ തൊട്ടു കൂടായ്മയുടെയും അയിത്തത്തിന്റെയും പുതു രൂപങ്ങള്‍ പ്രച്ഛന്ന വേഷത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ ഉദാത്ത മാതൃകകള്‍ ഈ നോവലില്‍ കാണാന്‍ കഴിയും. തലയറുക്കപ്പെട്ട ശംബുകന്മാ രും, തള്ളവിരല്‍ മുറിക്കപ്പെട്ട ഏകലവ്യന്മാരും, പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിമാരും പരിഷ്‌കൃത സമൂഹത്തിലും പാതി ലോകത്തിന്റെ പുടവക്കുത്തില്‍ പിടിച്ചുലക്കുന്ന തമ്പുരാന്മാര്‍ക്കു നേരെ ഉയര്‍ത്തിപ്പിടിച്ച ചൂലു കളുമായി പ്രതിഷേധ മതില്‍ തീര്‍ക്കുന്ന പെണ്‍കരുത്തും ഇതില്‍ കാണാം.  അദ്ദേഹത്തിന്റെ കൃതികളുടെ പേരുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്  തന്റെ ജനനം തന്നെ സമൂഹം ഒരശ്ലീലമായി ആഘോഷിച്ചതിന്റെ രോഷ പ്രകടനമാണ് തന്റെ കൃതികളുടെ നാമകരണങ്ങളിലൂടെ പുറത്തു  വന്നതെന്ന്  നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.
              വിവര്‍ത്തനം ഒരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയില്‍ ഇക്കാലത്ത്  ഏറെ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞു. സാഹിത്യ-സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങളില്‍ ഒരു മാധ്യമമെന്ന നിലയില്‍ വിവര്‍ത്തനം ബഹുദൂരം മുന്നോ ട്ടു പോയിരിക്കുന്നു. കേവലം  ഭാഷാപരമായ ഒരു വെച്ചുമാറ്റത്തിലുപരി മറ്റൊരു സാംസ്‌കാരിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റ് വെയായിട്ടാണ് വിവര്‍ത്തനം പരിഗണിക്കപ്പെടുന്നത്. മൂലഭാഷയുടെ ശൈലിയും സ്വാഭാവികത യും പരമാവധി നിലനിര്‍ത്തിക്കൊണ്ട് ലക്ഷ്യഭാഷയുടെ പരിസരത്തിനിണങ്ങുന്ന തരത്തിലുള്ള ഒരു വിവര്‍ത്തന രീതി അവലംബിക്കാനാണ്  ശ്രമിച്ചിട്ടുള്ളത്.  ഈ നോവലിന്റെ വിവര്‍ത്തനത്തിന് ശ്രീ ശരണ്‍കുമാര്‍ ലിംബാളെ നേരിട്ടും ഫോണി ലൂടെയും ചെയ്തു തന്ന സഹായസഹകരണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും തിരു ത്തലുകള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. 2010 മെയ് 13 മുതല്‍ 15 വരെ യുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചൈത്രം ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്ന ദിനങ്ങള്‍ ഈ നോവലിന്റെ വിവര്‍ത്തന പ്രക്രിയയില്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നില നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഗുരുസ്ഥാനീയര്‍ക്കും സുഹൃത്തുക്കള്‍ക്കും, കമ്പ്യൂട്ടറിന്റെ  സ്‌ക്രീനില്‍ മലയാളം അക്ഷരങ്ങള്‍ ഓരോ ഓരോന്നായി മിഴിതുറക്കുമ്പേള്‍  ആകാംക്ഷയോടെ നോക്കി നിന്ന ആന്‍സൂര്യക്കും, അനുശ്രീക്കും, അക്കാദമിക്ക് പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പിന്‍തുണയോടെ എന്നാളും കൂടെ നിന്ന അന്നസാലിക്കും ഏറെ സ്‌നേഹത്തോടെ “ബഹുജനം” സമര്‍പ്പിക്കുന്നു.
                                          
                           ഃഃഃഃഃഃഃഃഃ
                                                             
                                                                                                                          

1 comment:

  1. അക്കര്‍മാശി വായിച്ചതിനുശേഷംന്റെ ജീവിതത്തില്‍ ചിലമാറ്റങ്ങളുണ്ടായി. കൗമാരത്തിലെ അബോധത്തിലെ പലകാഴ്ചകളും തിരിച്ചുവന്നു. ചിലപുസ്തകങ്ങള്‍ നമ്മെടെ ജീവിതത്തിലെ വഴിത്തിരിവായി മാറുന്നു. സുപ്തമായിനിന്ന ആപഴയകഥകളുടെ തുടക്കമാണ് എന്റെ ആദ്യനോല്‍. കൂളിയും കീളിയും നിറഞ്ഞ എആ ജീവിതങ്ങളുടെ സൗന്ദര്യം കൗമാരത്തിലെ പേടിയായിരുന്നെങ്കിലും ഇന്ന് തെയ്യോനെയും ജീവിതത്തെയും പുനരാവിഷ്‌കരിക്കാന്‍ ധൈര്യം നല്കുലന്ന

    ReplyDelete