Saturday 13 January 2024

ഭയക്കരുത്: ഇനി അവർ പറയട്ടെ

 "ഭയക്കരുത്: ഇനി അവർ പറയട്ടെ"

(ഉദയ്പ്രകാശ് എഴുതിയ ദലിത നോവലിന്‍റെ വായനയിൽ തെളിയുന്നത്, വീണ്ടെടുക്കേണ്ട മറവിയും മാറ്റി വെയ്ക്കലും എന്ന പുസ്ത്കത്തിൽ നിന്ന്)                                                                                                                            ഡോ.പി.കെ.പോക്കർ

      Every Civilization absolutely needs to have a big collective dream, a Utopian ideal, one without self-interest. History has shown us that there hasn’t been any civilization without some sort of craze or madness, Kinnu Da once said. (The Girls with the golden Parasol, P.188)

      ഇന്ത്യാമഹാരാജ്യത്തെ എഴുതപ്പെട്ട സാഹിത്യകൃതികളിൽ ദലിത്- പിന്നോക്ക ബഹുജനങ്ങളിൽ നിന്ന് രചിക്കപ്പെട്ടവ വളരെ കുറവാണ്. കേരളത്തിന്‍റെ കാര്യത്തിൽ ഇത് മനസ്സിലാകാൻ എം ലീലാവതി രചിച്ച മലയാള കവിതാചരിത്രം ഒന്ന് വായിച്ചാൽ മാത്രം മതിയാകും. ദലിത രെന്ന് കേൾക്കുമ്പോൾ കലി കയറുന്ന ആദ്യകാല അവസ്ഥ ഇന്ന് കുറഞ്ഞിട്ടുണ്ട്, എങ്കിലും ദലിത് സാഹി ത്യമെന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ ചോദ്യം വരും അങ്ങിനെ ഒരു സാഹിത്യമുണ്ടോ? ഉത്തരവും ലളിതമാണ്. ദലിതരുണ്ടെങ്കിൽ ദലിത് സാഹിത്യവും ഉണ്ടാകും.

     സരസ്വതി വിജയം എന്ന നോവൽ പ്രസിദ്ധികരിച്ചതിന് പോത്തേരി കുഞ്ഞമ്പുവിനെ മഹാജ നങ്ങൾ പരിഹസിച്ചത് പുലയൻ കുഞ്ഞമ്പു എന്ന് വിളിച്ചാണ്. (ജോർജ്ജ് ഇരുമ്പയം എഡിറ്റ് ചെയ്ത നാലുനോവലുകൾ) കുഞ്ഞമ്പു ദലിതനായിരുന്നില്ലെങ്കിലും പിന്നോക്ക സമുദായക്കാരനാ യിരുന്നു. കേരളത്തിൽ ആദ്യമായി ഒരു ആദിവാസി നോവലെഴുതിയപ്പോൾ ആ നോവലിനെ (കൊച്ചരേത്തി) പ്രകീർത്തിച്ചതിന് എന്നെ പരിഹസിച്ചവരുണ്ട്. എന്നാൽ നാരായന്‍റെ കൊച്ച രേത്തി വായിച്ചശേഷം ഞാനെഴുതിയ ലേഖനത്തിൽ എനിക്ക് ഒരു വലിയ പിശക് പറ്റിയിരുന്നു. (മലയാളം രണ്ടാം എഡിഷനിലും തമിഴ് എഡിഷനിലും എന്‍റെ പിൻകുറിപ്പ് ചേർത്തിട്ടുണ്ട്. ആദി വാസികൾക്കിടയിൽ നിന്ന് ഒരു നോവലിന്‍റെ പ്രസക്തി അംഗീകരിച്ചു കൊണ്ട് എഴുതിയ ആ ലേഖനത്തിൽ ദലിത് സാഹചര്യത്തിന് കേരളത്തിൽ പ്രസക്തിയുണ്ടോ എന്ന സന്ദേഹം ഞാൻ പ്രകടിപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ ദലിത് സാഹിത്യത്തിന്‍റെ കേന്ദ്രപ്രശ്നം നിരീക്ഷിക്കുന്നതിൽ എനിക്ക് സംഭവിച്ച ഒരു പരിമിതിയായി പിന്നീട് ഞാനതിനെ തിരിച്ചറിഞ്ഞു.

   ദലിതരുടെ ജീവിതപരിസരം ഇതര സാംസ്കാരിക പരിസരങ്ങളിൽ നിന്ന് വ്യത്യസ്തമായതു കൊണ്ട് അവർക്ക് വ്യത്യസ്തമായ ആവിഷ്കാരമുണ്ടാകും. അതിനെക്കാളുപരി ദലിതരെപ്പറ്റി കുഞ്ഞമ്പുവോ, ആശാനോ എഴുതുന്നത് അഭിനന്ദനാർഹമാണെങ്കിലും എന്തുകൊണ്ട് ദലിതർ സ്വയം എഴുത്തിലേക്ക് എത്തുന്നില്ല എന്ന ചോദ്യമാണ് പ്രധാനം. ദലിതർക്ക് വിദ്യാഭ്യാസവും ആവിഷ്കാര സന്ദർഭവും ലഭിക്കുമ്പോഴാണ് അവരിൽ നിന്ന് ആവിഷ്കാരമുണ്ടാവുക. ശബ്ദമില്ലാ ത്തവർക്ക് ശബ്ദം ലഭിക്കുമ്പോൾ അതിനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താണ് ജനാധിപത്യത്തെ വിസ്തൃതമാക്കാനുള്ള എളുപ്പവഴി. അത്കൊണ്ട് കേരളത്തിലെയും ഇന്ത്യയിലേയും ദലിതരും ആദിവാസികളും വിദ്യനേടി, കലയും സാഹിത്യവും സിദ്ധാന്തവും ചരിത്രവും ആവിഷ്കരിക്കുമ്പോൾ അവ ഗൗരവമായി പരിഗണിക്കുകയും സംവാദ വിഷയമാ ക്കുകയും ചെയ്യേണ്ടത് ഉയർന്നു വരുന്ന ജനാധിപത്യ പ്രക്രിയയെ സമ്പന്നമാക്കാൻ അനിവാര്യ മാണ്.

    ഹിന്ദി സാഹിത്യകാരനായ ഉദയ്പ്രകാശ് രചിച്ച “മഞ്ഞക്കുട ചൂടിയ പെൺക്കുട്ടി” (The Girl with the Golden Parasol) നാരായന്‍റെ കൊച്ചരേത്തി പോലെയല്ല. കൊച്ചരേത്തി ആദിവാസിയുടെ ആധുനിക പൂർവ്വ ജീവിതാവസ്ഥയാണ് ആവിഷ്കരിക്കുന്നത്. നാരായൻ ജീവിച്ചു വളർന്ന ചുറ്റുപാടിന്‍റെ കഥയാണ് കൊച്ചരേത്തിയിൽ വായിക്കാൻ കഴിയുന്നത്. ഉദയ്പ്രകാശ് സർവ്വകലാശാലയിലെ ഉയർന്ന വിദ്യാഭ്യാസവും താരതമ്യേന വരേണ്യ ജീവിതവും നിലനില്ക്കുന്ന പരിസരമാണ് ആവിഷ്കരിക്കുന്നത്. നോവലിന്‍റെ ഇംഗ്ലീഷിലുള്ള ശീർഷകത്തെക്കാൾ ഉചിതമായ ഭാഷ ഡോ. എൻ.എം.സണ്ണിയുടെ മലയാള വിവർത്തനമാണ്. “മഞ്ഞ”യുടെ സാന്നിദ്ധ്യമാണ് നോവലിൽ എപ്പോഴും മുഖ്യകഥാപാത്രമായ രാഹുലിനെ പിന്തുടരുന്നത് ദൃശ്യവും അദൃശയവുമായി മഞ്ഞ ക്കുട രാഹുലിനെ പിന്തുടരുന്നു. രചനയെ ഭാവനാത്മക സർഗാവി ഷ്കാരമാക്കുന്നതിൽ മഞ്ഞ യുടെ സാന്നിദ്ധ്യം നിർണ്ണായകമാണ്. അതുകൊണ്ടു തന്നെ “പീലി ഛത്തരി വാലി ലഡ്കി” എന്നതിന് ഇംഗ്ലീഷ് വിവർത്തനത്തിലെ “Golden” എന്നതിനേക്കാൾ എന്തു കൊണ്ടും “മഞ്ഞ” എന്ന എൻ.എം സണ്ണിയുടെ ഭാഷാന്തരമാണ് നോവലിനോട് കൂറ് പുലർത്തു ന്നത്. അതേസമയം ഇംഗ്ലീഷ് വായനാസമൂഹത്തെ മുന്നിൽകണ്ട് (പെൻഗ്വിനാണ് ഇംഗ്ലീഷ് പ്രസിദ്ധി കരിച്ചത്) ഭാഷാന്തരം ചെയ്യുമ്പോൾ സുവർണ്ണമാകേണ്ടത് ഒരു പക്ഷേ ആവിശ്യവുമായിരിക്കും. ഇത്രയും ഭാഷാന്തരം ചെയ്തതിനെക്കുറിച്ച് പ്രതിപാദിച്ചത് നോവലിൽ മഞ്ഞയുടെ പ്രാധാന്യം കൂടി സൂചിപ്പിക്കുന്നതിനാണ്. ഇന്ത്യൻ ദലിത് പിന്നോക്ക ബഹുജനത്തിന് ശ്രീനാരായണ ഗുരുവി ലെന്നപോലെ എവിടെയും “മഞ്ഞ” കൊണ്ട് കാവിയെ സ്ഥാനാന്തരം (displace) ചെയ്യുന്ന രീതിയു ണ്ടോ എന്ന് ഇനിയും പഠിക്കേണ്ടതാണ്. ഏതായാലും നാരായണഗുരു കാവിയല്ല ഉപയോഗിച്ച തെന്നും പകരം മഞ്ഞയാണെന്നും എല്ലാവർക്കു മറിയാവുന്ന യാഥാർത്ഥ്യമാണല്ലോ. നോവലിൽ രാഹുലിന്‍റെ മനസ്സ് കാമുകിയിലെന്നതിനേക്കാൾ മഞ്ഞയിലാണ് ഊന്നൽ നൽകുന്നത്.

   ഇത് ഒരു പെൺകുട്ടിയുടേയോ ആൺകുട്ടിയുടെയോ കഥയല്ല, “മഞ്ഞക്കുട ചൂടിയ പെൺകുട്ടി” യെ അന്വേഷിച്ചു നടക്കുന്ന രാഹുൽ യാഥാർത്ഥത്തിൽ ഇന്ത്യൻ വർണവരേണ്യ പീഢനമാണ് ആവി ഷ്കരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു പ്രബല സർവ്വകലാശാലയിൽ അപൂർവമായി എത്തി ച്ചേരുന്ന ദലിതരോ, ഗിരിവർഗക്കാരോ ആയ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചന ഭീകരതയാണ് നോവലിൽ പ്രശ്നവൽക്കരിക്കുന്നത്. ഡോ.അംബേദ്ക്കറുടെ ചിന്തകളാണ് രാഹു ലിന് ആവേശവും അറിവും നൽകിയത്. സാമ്പത്തികമായ അടിമതത്തിൽ നിന്നും മുഴുവൻ ജനത യെയും മോചിപ്പിക്കണമെന്നും അതേ സമയം കടുത്ത വർണ വിവേചനത്തിൽ നിന്ന് അദൃശ്യ മായി പ്രാശ്നവൽക്കരിക്കപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരണമെന്നുമാണ് അംബേദ്കർ വാദി ച്ചത്. തൊഴിലാളി വർഗ്ഗവുമായി സഖ്യത്തിലേർപ്പെടാനുള്ള സംരംഭങ്ങൾ അംബേദ്ക്കർ അദ്ദേഹ ത്തിന്‍റെ (independent Labour Party)യിലൂടെ നടത്തിയിരുന്നു. മാത്രമല്ല ഇന്ത്യൻ കമ്യൂണിസ്റ്റുക ളുമായി സഹകരിച്ച് തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സമരങ്ങൾ നടത്താനും, അംബേ ദ്ക്കർ സന്ദർഭം കണ്ടെത്തിയിരുന്നു. കോൺസ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയിലേക്കുള്ള ഡ്രാഫ്റ്റ് മെമ്മോ റാണ്ടത്തിൽ ഭരണഘടനയിൽ സോഷ്യലിസം ചേർക്കാനുള്ള വ്യക്തമായ നിർദ്ദേശവും അംബേ ദ്ക്കർ മുന്നോട്ട് വെച്ചതായി കാണാൻ കഴിയും. ഇതെല്ലാം നില നിൽക്കുമ്പോഴും അംബേദ്ക്കർക്ക് മുഖ്യധാരയിലോ ഇടതുപക്ഷത്തുനിന്നോ അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന ചോദ്യ മാണ് ഇന്ന് ദലിത് ചിന്തകന്മാർ ചോദിക്കുന്നത്. ഗാന്ധിജിയുടെയും, വിവേകാനന്ദന്‍റെയും ചിത്രങ്ങ ളും, പ്രതിമകളും പ്രദർശിപ്പിക്കുമ്പോഴും, എന്തുകൊണ്ട് അംബേദ്ക്കറെ മറക്കുന്നു എന്ന ദലിത് ചിന്തകന്മാർ ഉന്നയിക്കുന്ന ചോദ്യത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ട്. എന്തുകൊണ്ട് ജയല ളിതയുമായും കരുണാനിധിയുമായും (അഴിമതികൾ നില നിർത്തിക്കൊണ്ട്) മുന്നണികൾ മാറി മാറി പരിക്ഷിക്കുമ്പോഴും മായാവതിക്ക് മാത്രം അയിത്തമെന്ന ചോദ്യവും ഇടതുപക്ഷം അഭിമു ഖീകരിക്കേണ്ടി വരുന്നു. വസ്തുതകളും യാഥാർത്ഥ്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ മുന്നേറ്റത്തിനോ, സാംസ്കാരിക മുന്നേറ്റത്തിനോ ഗുണം ചെയ്യില്ലല്ലോ.

   “മഞ്ഞക്കുട ചൂടിയ പെൺകുട്ടി” വായിച്ച ശേഷം നോവലിന്‍റെ രചയിതാവായ ഉദയ്പ്രകാശി നോട് ജെ. എൻ. യു. വിലാണോ താങ്കളുടെ കഥ സംഭവിച്ചതെന്ന് ഞാൻ ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടി ജെ.എൻ.യു. ഉൾപ്പെടെ ഇന്ത്യയിലെ ഏത് സർവ്വകലാശാല യിലും ഇതുതന്നെയാണ് സ്ഥിതിയെന്നാണ്. ഒരു വശത്ത് ആഗോളവൽക്കരണ കമ്പോള നിർമിത യുക്തി, മറുവശത്ത് ഉയർന്ന ജാതിക്കാരോ ബ്രാഹ്മണരോ ആയ പ്രൊഫസർമാരും വൈസ് ചാൻ സലർമാരും കാണിക്കുന്ന കോപ്രായങ്ങൾ. മലയാളി എഴുത്തുകാർ പ്രമേയ ദാരിദ്ര്യത്തിൽ കഷ്ട പ്പെടുമ്പോൾ ഉദയ് പ്രകാശ് ഇന്ത്യയിലെ ജനങ്ങളുമായി ബന്ധപ്പെടുന്ന മിക്കവാറും എല്ലാ മൂർത്ത പ്രശ്നങ്ങളും ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. പണത്തിന് വേണ്ടി എല്ലാനക്ഷത്ര ഹോട്ടലുക ളിലും സ്ത്രീശരീരം വിൽക്കപ്പെടുന്നതിൽ ആർക്കും യാതൊരു രോഷവുമില്ല. എന്നാൽ രണ്ട് വ്യക്തികൾ പരസ്പര സ്നേഹത്തിന്‍റേയോ ധാരണയുടേയോ അടിസ്ഥാനത്തിൽ ഒരുമിക്കുന്നത് അഭിമാനത്തെ തൊട്ടുണർത്തി ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കും. ദില്ലി  ഒരു വലിയ കമ്പോള മായി മാറുക മാത്രമല്ല ആഗോള വൽക്കരണത്തിന്‍റെ ഇരകൾ മാത്രമായി മനുഷ്യർ മാറുന്നത് രാഹുലിന്‍റെ ജീവിതം ദുസ്സഹമാക്കുന്നു. പ്രൊഫസർമാരായ മിശ്രമാർക്കും ത്രിവേദി മാർക്കും, പിന്നോക്കക്കാരായ വിദ്യാർത്ഥികളോടുള്ള പുച്ഛവും, പരിഹാസവും അസഹനീയ മായി മാറുന്ന സന്ദർഭങ്ങൾ ഹാസ്യാത്മകമായി പ്രതിപാദിക്കാൻ ഉദയ്പ്രകാശിന് കഴിയുന്നുണ്ട്.

   മണിപ്പൂർ സ്വദേശിയായ സപാമിന്‍റെ ജീവിതാനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് ഒരു സപാ മിന്‍റെ മാത്രം പ്രശ്നമല്ല. മറിച്ച് സത്യാനന്തര മണിപ്പൂരിലെ പൌരസമൂഹത്തിന്‍റെ പൊതുവായ പ്രശ്നമാണ്. സപാമിന്‍റെ മരണ വാർത്ത അറിഞ്ഞപ്പോൾ ബന്ധുക്കൾക്ക് അവിടെ എത്തോനോ, ശവം കൊണ്ടു പോകാനോ, കഴിയാത്ത നിസ്സഹായത ഒരു വശത്ത്, സാമ്പത്തിക അരക്ഷിതാവസ്ഥ, മറുവശത്ത് സാംസ്കാരിക പീഢനം മൂന്നാമതായി ഭരണകൂട മർദ്ദനോ  പകരണങ്ങളുടെ നിയന്ത്ര ണങ്ങളും പീഢനങ്ങളും.

    The bitter truth is that Sapam, his father and hundreds of millions of their unfortunate countrymen are not among those for whom technology has made the world a smaller place, or eradicated distance . There are others who consider the US, France and Germany just like their own backyards. Whenever the mood strikes, they walk over there to wash their faces and take a piss (P.78)

   സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഉയർന്ന സാംസ്കാരിക പദവിയാണ് നാം പ്രതീക്ഷി ക്കുന്നത്. എന്നാൽ അവിടങ്ങളിലെ പണ്ഡിതരായി കരുതപ്പെടുന്ന പ്രൊഫസർമാരുടെ അവർണ വി രോധവും സങ്കുചിത മനോഭാവവും അത്ഭുതകരമാം വിധത്തിൽ ഈ ആഗോളവൽക്കരണ കൊടു ങ്കാറ്റിലും ഉലയാതെ നിൽക്കുകയാണ്. ഒരുവശത്ത് മനുഷ്യത്വ രഹി തമായ കമ്പോളവും മറുവ ശത്ത് ബ്രാഹ്മണ്യമൂല്യ കേന്ദ്രിത സാംസ്കാരിക മേൽക്കോയ്മയും. കമ്പോളക്കൊടുങ്കാറ്റിൽ തകർ ന്നുപോയ കൊസോവോ, സെർബിയ, യൂഗോസ്ലാവ്യ, സോവ്യറ്റ് യൂണിയൻ മുതലായ രാജ്യങ്ങളെ ല്ലാം രാഹുലിന്‍റെ കണ്ണിലൂടെ മിന്നിമറഞ്ഞു. സർവകലാശാലകളിലേക്ക് ജാതക പഠനവും ഹസ്ത രേഖാശാസ്ത്രവും, മന്ത്രവാദവും ജ്യോതിഷവും കടന്നു വരുന്നത് രാഹുലിനെ അസ്വസ്ഥമാക്കു ന്നു. ലാഭം കിട്ടിയാൽ എന്തുമാകാമെന്ന കച്ചവട നിയമം ഒരു വശത്ത് മറുവശത്ത്, പരമ്പരാഗത ബ്രാഹ്മണ്യാധിപത്യത്തിന് അനുകൂലമായ പ്രത്യയശാസ്ത്ര നിർമ്മിതിയും (Western power and Brahmin Pandits are the two sides of the same coin. (P.146)

   പൂമ്പാറ്റകൾക്ക് സ്വപ്നം കാണാൻ കഴിയുമോ? മനുഷ്യന് ഏഴ് വർണങ്ങൾ മാത്രമാണ് കാണാൻ കഴിയുന്നത്. ഒരു പക്ഷേ പൂമ്പാറ്റകൾക്ക് ആയിരക്കണക്കിന് വർണങ്ങൾ കാണാൻ കഴിഞ്ഞേ ക്കും. രാഹുലിന്‍റെ ചിന്തകൾ കാടുകയറുകയല്ല. സ്വപ്നങ്ങളില്ലാതെ വിമോചനമില്ലെന്ന ബാലപാ ഠമാണ് രാഹുൽ ഓർക്കുന്നത്. ഒരു ആൾക്കൂട്ട സ്വപ്നം, ഒരു ഉടോപ്യ വിമോചനത്തിന് അനിവാ ര്യമാണ്. ഇന്ത്യൻ സർവകലാശാല കളിലും ഐഐടികളിലും സംവരണം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും നിലവാരത്തകർച്ച ഉണ്ടാക്കുമെന്നാണ് നമ്മോട് മുഖ്യധാരാ മാധ്യ മങ്ങൾ പറയുന്നത്. അത്ര ഗംഭീര നിലവാരമാണ് അവർ പ്രകടിപ്പിച്ച് വരുന്നത്. Youth for Equality എന്ന സംഘടന ബഹുരാഷ്ട്ര കുത്തകകളും സവർണയുവാക്കളും സഹകരിച്ച് രൂപീകരിച്ചതാണ്. ഇന്ത്യയിലെ അവർണർക്കും പിന്നോക്കക്കാർക്കും സംവരണം നൽകിയാൽ ആത്മഹത്യ ചെയ്യു മെന്ന ഭീഷണിയുമായി തെരു വിലിറങ്ങിയ സംഘടന വാസ്തവത്തിൽ എത്ര ലാഭകരമായ പ്രവർ ത്തനമാണ് നടത്തിയത്. ഇരകളാക്കപ്പെട്ടവരും അവസരം നഷ്ടപ്പെട്ടവരും വരുംകാലങ്ങളിൽ അവരുടെ സ്വപ്നങ്ങളും ശബ്ദങ്ങളും ആവിഷ്കരിക്കും, സ്വത്വപ്പേടി ബാധിച്ച നമ്മുടെ പരമ്പ രാഗത ബുദ്ധിജീവികൾ ഒളിത്താവളങ്ങൾ തേടട്ടെ. ഏതായാലും പറയാത്തവരുടെ വാക്കുക ൾക്ക്,എഴുതാത്തവരുടെ എഴുത്തിന് ഇനി നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുക തന്നെ ചെയ്യും. ഉദയ് പ്രകാശിന്‍റെ രചനകൾ അതാണ് കാണിക്കുന്നത്.

“The mind has a thousand eyes


And the heart but one


Yet the light of a whole life dies


When love is done” (p.60)

                     xxx

Wednesday 11 March 2020

pramod km
Hindi Translation of 'Kappan'
"कप्पन"
कृष्णन मुझसे भी दो वर्ष पहले
तीसरी कक्षा में पढता था
और फिर बाद में मैं उनका सहपाठी बना.
कभी उत्तर पत्र पर
अपना नाम गलत लिखने
कृष्णन 'कप्पन' बन गया.

तब से सबने उसे कप्पन पुकारा
लेकिन मैंने उसे
कृष्णन ही पुकारा.
मुझे वह खूब प्यार करता था
कोई मुझसे छेडकानी करे
तो उसे वह थप्पड मारता था.

उसका नाम 'कृष्णन', सही ढ़ग से लिखने मैंने उसे सिखाया.

कप्पन, कप्पन ,कष्णन,
कृषन जैसे
उस शब्द के तद्भव, देशज रास्ते से रेंगते गिरते
अंत में एक दिन
उनका नाम 'कृष्णन'
वह सही लिखा.

उसने मुझसे पूछा
असल में तेरे पिता का नाम
पद्‌मनाभन है न ?
लेकिन पुकारता है 'पप्पन'

मेरा नाम कप्पन पुकारने में
तुझे कोई दिकत है तो तू मुझे
'कत्मनाभन' पुकारो.

शब्दों के साथ कसरत करते
शब्दों से परेशान हुआ
कप्पन हाेगा
शायद मेरी दृष्टि में पडा
प्रथम कवि...
(एक विश्‍व कविता दिवस पर लिखी कविता)
2017 के नव मलयाली ऑनलैन मैगज़िन युवा कविता पुरस्कार से पुरस्कृत कविता)

Wednesday 24 October 2018


Pavithran Theekuni
 (Malayalam Poet  പവിത്രന്‍ തീക്കുനി)
नया पाठ  इतिहास का - पवित्रन तीकुनी


“महात्मा गांधी कौन था ?”
इतिहास के पाठ से शिक्षक ने पूछा एक प्रश्न ।

- दुनिया  का सबसे बड़ा नमक विक्रेता
दुबला नेत्र, और शून्य पेट का  वह
प्रथम छात्र ने ही सही जवाब दिया.
“गोडसे का व्यक्तित्व  ? ”
खादी के कोट के अंदर चश्मा लगे हुए
दुबला पतला, बच्चे ने ठीक उत्तर दिया -
देशभक्त एवं मानव प्रेमी
एक महाकवि.
“कश्मीर भारत के खूबसूरत
बागीचा क्यों बना ?”
फूल की समृद्धि केलिए
खून से गीली और कबन्धें दफनाया
जमीन उपजाऊ है
भूरे बाल के नाटा तथा फ़ीलपा
लडका ने जवाब दिया.

“कलिंग युद्ध के बाद,
अशोक ने पछताया क्यों ?”
युद्धों से बेहतर लाभ और ब्याज
धार्मिक संदेशों से हासिल होता है
थोड़ा बहरा और मोटे तकडे लडके को
प्यार से शिक्षक ने सहलाया.
“भारतीय स्वतंत्रता आंदोलन में
भगत सिंह की स्थिति ?”
लिपस्टिक होठों में लगी हुई
बिल्ली की आँखोंवाली लडकी ने कहा
घोंघा जैसे रेंगकर
बुलबुला जैसे टूटकर
गिरगिट के जैसे रंग बदलकर
कायरों की सूची में घुस गये
अजीब कोमाली.
“ताजमहल कहाँ स्थित है,
उससे किसकी याद मिलती है ”
न दफनाया  गया सपने
सडा हुआ जिगर के किनारे
बलात्कार के शिकार स्त्रीत्व.
कुरूप एवं मूर्ख लडकी की
आँखों में चमक.
“तुम कौन बनना चहाते हो”
(अंतिम बच्चे तक पहूँचने के पहले इतिहास के सवाल समाप्त होने के कारण)
सुन्दर कपोल  तथा होठों में
मुस्कान से युक्त लडके ने जोर से कहा
हिटलर और मुसोलिनी
मममममममम

Wednesday 29 August 2018







110th Anniversary of Malabar Christian College Calicut, Seminar Conducted by Department of Hindi. Eminent writer Uday Prakash was the Chief Guest 

Monday 9 October 2017


                                                                    Hand written Magazine "Gulzar 2017" Prepared by the students of Hindi Department Malabar Christian College in Connection with Hindi Fortnight Celebration, releasing. U K Kumaran, and Dr. P K Pokker were present on  the Occasion.