Thursday 6 March 2014

അധികാരം ; ഉദയ് പ്രകാശ്, വിവര്‍ത്തനം: ഡോ.എന്‍.എം.സണ്ണി


അധികാരം ഉദയ് പ്രകാശ്

വിവര്‍ത്തനം: ഡോ.എന്‍.എം.സണ്ണി

                              
നിരന്തരം അനീതിക്കെതിരെ പോരാടുന്ന
നിന്നെ അനീതിക്കാരനാക്കി മുദ്രകുത്തും.
വര്‍ഷങ്ങള്‍ നീണ്ട ക്ഷീ
ണമകറ്റാന്‍ ഒരിക്കല്‍ മാത്രം
ഉറങ്ങാന്‍ കൊതിച്ച നിന്നെ
ഉറക്കാതിരിക്കും ജീവിതാന്ത്യം വരെ.
തന്‍റെ രോഗത്തിന് മരുന്ന് ഷാപ്പ് തേടി പോയ
നിനക്ക് വേറൊരു രോഗത്തിനുള്ള കുത്തിവെപ്പ് നല്‍കും.
കഠിന വേദനയിലും ചിരിക്കാന്‍ ശ്രമിച്ച നിന്‍റെ ജീവിതം
കണ്ണീരു കൊണ്ടും ദു:ഖം കൊണ്ടും നിറക്കും.
ആശിര്‍വാദം കൊതിച്ച നിന്‍റെ ജീവിതം
ശാപം വര്‍ഷം കൊണ്ട് മൂടും.
മധുരതരമായ വാക്കുകള്‍ക്ക് പകരം
അസഭ്യവാക്കുകള്‍ കൊണ്ടഭിഷേകം ചെയ്യും .
പ്രണയിക്കാനാഗ്രഹിക്കുന്ന നിന്നെ
ഉറക്ക ഗുളിക തന്നുറക്കും.
സത്യം പറയുന്ന നിന്നെ
അപവാദങ്ങള്‍ കൊണ്ട് തളച്ചിടും.
ബലഹീനനും, നിഷ്കളങ്കനുമായ നിന്നെ
സന്ദേഹിയും ഭീരുവുമാക്കി മാറ്റും.
സ്വാതന്ത്ര്യം കൊതിച്ച നിന്നെ
ആജീവനാന്തം കാരാഗ്രഹത്തിലാക്കും!
ഒരു നാള്‍ ഏവരും തിരിച്ചറിയും
നമുക്കു ചുറ്റും സ്വന്തകാരാരുമില്ലെന്ന്.!!

                       XXXXXXXX

No comments:

Post a Comment